പെരുമ്പാവൂർ : രായമംഗലം പഞ്ചായത്തിൽ നടത്തിയ നേത്രപരിശോധനാ ക്യാമ്പിൽ പങ്കെടുത്ത നാലിൽ ഒരാൾക്ക് തിമിരരോഗ ബാധയുള്ളതായി കണ്ടെത്തൽ.
പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ ആളുകളെയും തിമിര രോഗത്തിൽ നിന്ന് വിമുക്തമാക്കുന്നതിനായി
സഹകരിച്ച് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നേതൃത്വത്തിലാണ് ക്യാമ്പ്.
തിമിരം കണ്ടെത്തിയ 30-ളം പേർക്ക് ഈ മാസം തന്നെ അങ്കമാലി എൽ.എഫ്. ആശുപത്രിയിൽ സൗജന്യമായി ശസ്തക്രിയ നടത്തും.
ക്യാമ്പ് എൽദോസ് കുന്നപ്പിള്ളി എം.എൽ. എ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ ബിജു കുര്യാക്കോസ്, സ്മിത അനിൽകുമാർ, വാർഡ് അംഗങ്ങളായ ജോയി പൂണേലി , മാത്യൂസ് തരകൻ , ഫെബിൻ കുര്യാക്കോസ് ലിജു അനസ് ഡോ. എൻ.എസ്. ഷൈൻ എന്നിവർ സംസാരിച്ചു
എൽദോസ് കുന്നപ്പള്ളി എം.എൽ.എയുടെ ' കെയർ പെരുമ്പാവൂർ ' ആരോഗ്യ പദ്ധതി പ്രകാരം എ.പി.എൽ, ബി.പി.എൽ ഭേദമന്യേ രോഗബാധിതരായ എല്ലാവർക്കും സൗജന്യ ശസ്ത്രക്രിയ നടത്തുന്ന പദ്ധതിയാണിത്. രണ്ടാമത്തെ ക്യാമ്പ് പെരുമ്പാവൂർ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് 12 ന് നടക്കും.