കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് (കെ.എം.സി.സി) വനിതാ വിഭാഗം അദ്ധ്യാപകദിനത്തിൽ അദ്ധ്യാപകരെ ആദരിച്ചു. സെന്റ് തെരേസാസ് വൈസ് പ്രിൻസിപ്പൽ എം.എസ്. കല മുഖ്യാതിഥിയായി. അദ്ധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ച് മെമെന്റോയും നൽകി. വനിതാവിഭാഗം പ്രസിഡന്റ് നാദിയ ആഷിക് അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് പി. നിസാർ, എൽ.എ. ജോഷി, കെ.എം. മുഹമ്മദ് സഗീർ, ജനറൽ സെക്രട്ടറി പ്രീതാ രാമചന്ദ്രൻ , ട്രഷറർ നീനു കെബിൻ എന്നിവർ പ്രസംഗിച്ചു.