
കൊച്ചി: മനുഷ്യാവകാശ പ്രവർത്തകനും ബിസിനസുകാരനുമായ കമൽ ഹസൻ മുഹമ്മദിന് ജൂനിയർ ചേംബർ ഇന്റർനാഷനൽ (ജെ.സി.ഐ) ഏർപ്പെടുത്തിയ സാമൂഹ്യ സേവനരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി സമ്മാനിച്ചു. ജെ.സി.ഐ ദേശീയ പ്രസിഡന്റ് ഡോ.രാകേഷ് ശർമ, കൊച്ചിൻ ചാപ്റ്റർ പ്രസിഡന്റ് ഡോ. ഷബീർ ഇഖ്ബാൽ തുടങ്ങിയവർ പങ്കെടുത്തു. കണ്ണൂർ സ്വദേശിയായ കമൽ ഹസൻ നിലവിൽ നേര്യമംഗലം തലക്കോടാണ് താമസിക്കുന്നത്. കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലെ ഇന്റർനാഷനൽ ബിസിനസ് അസോസിയേറ്റും വെൽമെഡ് ട്രിപ്പിന്റെ ഡയറക്ടറുമാണ്.