
കൊച്ചി: ഉത്സവകാലത്ത് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്. തെരഞ്ഞെടുത്ത എസ്1 സ്കൂട്ടറുകളിൽ ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. അനുബന്ധ ഉത്പന്നങ്ങൾക്കും തെരഞ്ഞെടുത്ത ഇ.എം.ഐകൾക്കും 11,000 രൂപ വരെ ഇളവുണ്ട്. 12,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഉണ്ട്. സെപ്റ്റംബർ 15 വരെ ആണ് ഓഫർ കാലാവധി. അധിക ചെലവൊന്നും ഇല്ലാതെതന്നെ എട്ടു വർഷമോ അല്ലെങ്കിൽ 80,000 കിലോ ടമീറ്ററോ വരെ ബാറ്ററി വാറന്റിയും ഒല നൽകുന്നു. 4999 രൂപയ്ക്ക് ഒരു ലക്ഷം കിലോ മീറ്റർ വരെ അധിക വാറന്റിയും 12,999 രൂപയ്ക്ക് 1,25,000 വരെ അധിക വാറന്റിയും സ്വന്തമാക്കാം. ഒലയുടെ പ്രിമിയം സ്കൂട്ടറുകളായ എസ് പ്രൊയ്ക്ക് 1,34,999 രൂപയും എസ്1 എയറിന് 1,07,4999 രൂപയുമാണ് വില.