നെടുമ്പാശേരി: ബൈക്ക് അപകടത്തിൽ കുട്ടനാട് ചമ്പക്കുളം കുഞ്ചായിൽ വീട്ടിൽ സഞ്ജീവിന്റെ മകൻ അക്ഷയ്ക്ക് (22) ദാരുണാന്ത്യം. കരിയാട് സിഗ്നലിന് സമീപം ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. അക്ഷയ് എറണാകുളത്ത് പി.എസ്.സി പരീക്ഷയ്ക്ക് ശേഷം പാലക്കാടുള്ള അമ്മ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം ആലുവ നജാത്ത് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.