തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത്‌ പ്രദേശത്തെ കർഷകരുടെ കൂട്ടായ്മയായ ഉദയംപേരൂർ സസ്യ ജൈവകർഷക കൂട്ടായ്മയുടെ ഏഴാമത് വാർഷിക പൊതുയോഗം 9,10 തീയതികളിലായി നടക്കും. ഇന്ന് രാവിലെ 10.30ന് സസ്യ ഇക്കോ ഷോപ്പിൽ നടക്കുന്ന കസ്റ്റമർമീറ്റ് മുൻ ജില്ലാ ജഡ്ജി കെ.ജി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാത്രി 7.30ന് ശാസ്ത്രസാഹിത്യ പരിഷത്ത് ഉപസമിതി സംസ്ഥാന ചെയർമാൻ ഡോ. കെ. രാജേഷ് ഓൺലൈൻ പ്രഭാഷണം നടത്തും. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. ലേഖ സംസാരിക്കും. നാളെ രാവിലെ 10 ന് പൊതുയോഗം മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജി മാധവൻ ഉദ്ഘാടനം ചെയ്യും. വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് സജിത മുരളി നിർവഹിക്കും.