h
മാത്താനം 706-ാം നമ്പർ ശാഖയിലെ സി. കേശവൻ സ്മാരക കുടുംബയൂണിറ്റിന്റെ പത്താം വാർഷികാഘോഷങ്ങളുംകുടുംബസംഗമവും തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി അഡ്വ. എസ് ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: തലയോലപ്പറമ്പ് മാത്താനം 706-ാം നമ്പർ ശാഖയിലെ സി. കേശവൻ സ്മാരക കുടുംബയൂണിറ്റിന്റെ പത്താം വാർഷികാഘോഷങ്ങളുംകുടുംബസംഗമവും യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയർമാൻ എം.ആർ. റെജിമോൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ്‌ വൈ. സുധംശു മുഖ്യസന്ദേശം നൽകി. യൂണിയൻ വനിതാസംഘം സെക്രട്ടറി ധന്യ പുരുഷോത്തമൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു. യൂണിറ്റ് അംഗങ്ങൾ സമാഹരിച്ച ക്ഷേത്രം പുണരുദ്ധാരണഫണ്ട്‌ ദേവസ്വം പ്രസിഡന്റ്‌ കണ്ണൻ കൂരാപ്പള്ളിൽ ഏറ്റുവാങ്ങി. മെമ്പർ അനിത സുഭാഷ്, കൺവീനർ മനീഷ് എന്നിവർ സംസാരിച്ചു. പ്രമോദ് തമ്പി പ്രഭാഷണം നടത്തി.