
കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ എറണാകുളം ജില്ലയിലെ കോതമംഗലം മാർത്തോമ ചെറിയ പള്ളി മത മൈത്രിയുടെ പുണ്യഭൂമിയാണെന്ന് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. കോതമംഗലം തീർത്ഥാടനത്തിന്റെ വിളംബര റാലി തിരുവനന്തപുരം സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. യൽദോ മാർ ബസേലിയോസ് ബാവയുടെ 339-ാം ഓർമ്മപ്പെരുന്നാളിന് മുന്നോടിയായാണ് വിളംബര റാലി നടത്തിയത്.
ചടങ്ങിൽ തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ വികാരി ഫാ. അനീഷ് ടി. വർഗീസ്, കോതമംഗലം മാർത്തോമ ചെറിയ പള്ളി സഹ വികാരി ഫാ.ബേസിൽ ഇട്ടിയാനിക്കൽ, കോതമംഗലം മാർത്തോമ ചെറിയപള്ളി മാനേജിംഗ് കമ്മിറ്റി അംഗം വിൻസെന്റ് പൈലി, എൽദോസ് ആനച്ചിറ, കെ.സി. എൽദോസ തുടങ്ങിയവർ പങ്കെടുത്തു.