h
മഹിളാകോൺഗ്രസ് മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ്‌ സുനിലാസിബി ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: മഹിളാകോൺഗ്രസ് മണ്ഡലം കൺവെൻഷനും ഓണക്കോടി വിതരണവും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ സുനിലാസിബി ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ്‌ ആലീസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ അഡ്വ. റീസ് പുത്തൻവീട്ടിൽ, എൻ.ആർ. ജയകുമാർ, എ.ജെ. ജോർജ്, സൈബ താജുദീൻ, ജയാ സോമൻ, ഇന്ദിര ധർമരാജൻ, വത്സല വർഗീസ്, ലീല ഗോപാലൻ, ലീലാമ്മ കുരിയാക്കോസ്, അനിത സജി, പുഷ്കല ഷണ്മുഖൻ, ജൂലിയറ്റ് ടി ബേബി, ഷിൽജി രവി, ദിവ്യ ബാബു എന്നിവർ പ്രസംഗിച്ചു.