mohan

കൊച്ചി: സംവിധായകൻ എം. മോഹൻ അനുസ്മരണം 12ന് രാവിലെ 11ന് എറണാകുളം ടി.ഡി.എം ഹാളിൽ നടക്കും. കലാസാഹിത്യരംഗത്തെ പ്രമുഖരും സുഹൃത്തുക്കളും പങ്കെടുക്കും. മോഹന്റെ ഓർമ്മകൾ നിലനിറുത്താൻ മോഹൻ ഫൗണ്ടേഷൻ ട്രസ്റ്റ് രൂപീകരിക്കാൻ തീരുമാനിച്ചു. ഓരോവർഷവും ഏറ്റവും മികച്ച യുവ മലയാള സംവിധായകന് അദ്ദേഹത്തിന്റെ പേരിൽ പുരസ്‌കാരം നൽകുമെന്നും മോഹന്റെ ഭാര്യയും കുച്ചിപ്പുടി നർത്തകിയുമായ അനുപമ മോഹൻ പറഞ്ഞു. രണ്ടു പെൺകുട്ടികൾ, ശാലിനി എന്റെ കൂട്ടുകാരി, രചന, പക്ഷേ, ഇസബെല്ല തുടങ്ങി ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ സംവിധാനം ചെയ്ത മോഹൻ ആഗസ്ത് 27നാണ് വിടവാങ്ങിയത്.