youth-congress-koothattuk

കൂത്താട്ടുകുളം: സബ്സിഡി സാധനങ്ങളുടെ വിലവർദ്ധനവിൽ യൂത്ത്കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം സപ്ലൈകോ പീപ്പിൾസ് ബസാറിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനീഷ് ജോർജ് വൻനിലം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രതിഷേധം ധർണ കൂത്താട്ടുകുളം നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ മുഖ്യപ്രഭാഷണം നടത്തി, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പി.സി. ഭാസ്കരൻ, സിബി കൊട്ടാരം, ജിജോ ടി. ബേബി, ഷാജി കെ.സി, റോയി ഇരട്ടയാനി, കെ.എം. തമ്പി, വിമൽ രാജ്, അമൽ ജേക്കബ് മോഹൻ, അജു ചെറിയൻ, ഷൈൻ കൊച്ചുകുന്നേൽ തുടങ്ങിയവർ സംസാരിച്ചു.