rettina

കൊച്ചി: മെഡിക്കൽ റെറ്റിനയിലെ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനം കൊച്ചിയിൽ സമാപിച്ചു. ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സൊസൈറ്റി ഒഫ് ഒഫ്താൽമിക് സർജൻസ്, കൊച്ചിൻ ഒഫ്താൽമിക് ക്ലബ്ബ്, എസ്.എസ്.എം ഐ റിസർച്ച് ഫൗണ്ടേഷൻ എന്നിവയുടെ പിന്തുണയോടെയാണ് സമ്മേളനം നടന്നത്. സൊസൈറ്റി പ്രസിഡന്റ് ഡോ. തോമസ് ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. എ. ഗിരിധർ, ഡോ. മഹേഷ് ജി., ഡോ. ജോഗി ജോസഫ്, ഡോ.പി. മഹേഷ് ഷൺമുഖം, ഡോ. സിജു ജോസ്, ഡോ. ജ്യോതി പ്രകാശ് വ്യാസ് എന്നിവർ സംസാരിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഡോ. ജോഗി ജോസഫിനും ഒറേഷൻ അവാർഡ് ഡോ.പി. മഹേഷ് ഷൺമുഖത്തിനും സമ്മാനിച്ചു.