
മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന വനിതാവേദി രൂപീകരണ സമ്മേളനം പായിപ്ര സഹകരണ ബാങ്ക് ഡയറക്ടർ ജെബി ഷാനവാസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കമ്മിറ്റി അംഗം എ.ആർ. സിന്ധു അദ്ധ്യക്ഷയായി. വനിത സാഹിതി മൂവാറ്റുപുഴ മേഖലാ കമ്മിറ്റി അംഗം എം.ആർ. രാജം മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. കെ.ഉണ്ണി, എം.ജി.ഉണ്ണിക്കൃഷ്ണൻ,  കെ.ഘോഷ്, കെ.കെ. പുരുഷോത്തമൻ, രമ സുശീലൻ അകത്തൂട്ട്, മിനി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജെബി ഷാനവാസ്, മിനി രാമചന്ദ്രൻ, എം.ആർ. രാജം, എ.ആർ.സിന്ധു  എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.