മൂവാറ്റുപുഴ: മൂവാറ്റുപുഴ - തേനി ഹൈവേയുടെ നിർമ്മാണത്തിൽ വിവിധ സ്ഥലങ്ങളിൽ വന്നിട്ടുള്ള അപാകതകൾ പരിഹരിക്കുവാൻ താലൂക്ക് വികസന സമിതി കെ.എസ്.ടിപിക്ക് നിർദ്ദേശം നൽകി. കല്ലൂർക്കാട് കണിയാംകുടിക്കവലയിൽ ഹൈവേ ശിലാസ്ഥാപനം നടത്തിയ ഭാഗം കാടുപിടിച്ചു കിടക്കുന്ന ഭാഗം വൃത്തിയാക്കി ചുറ്റും കോൺക്രീറ്റു ചെയ്യുവാനും അവിടെ താലൂക്ക് സർവേയർ അളന്നുതിരിച്ച് കല്ലിട്ടിരിക്കുന്ന ഭാഗം വരെ കോൺക്രീറ്റു ചെയ്ത് ആ ഭാഗത്തെ അപകട രഹിതമാക്കുകയും ചെയ്യണം. കണിയാംകുടി കവലയ്ക്ക് സമീപമുള്ള അവിരാച്ചൻ ലിങ്ക് റോഡിലേയ്ക്കിറങ്ങുന്ന ഭാഗത്തെ കുത്തനെയുള്ള കയറ്റം ലഘുകരിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രൊഫ. ജോസ് അഗസ്റ്റിന്റെ നിർദ്ദേശം കെ.എസ്.ടി.പിയെ അറിയിക്കുവാൻ തീരുമാനിച്ചു.

ആയവന പഞ്ചായത്തിലെ അഞ്ചൽപ്പെട്ടി കവല അപകട രഹിതമാക്കുവാനും താലൂക്ക് വികസന സമിതി അധികൃതർക്കു നിർദ്ദേശം നൽകി.