kma1
കേരള മാനേജ്‌മെന്റ് അസോസിയേഷൻ പരിപാടിയിൽ ടെക്‌പ്രോ ഇൻഫ്രാ പ്രൊജക്ട്‌സ് ലിമിറ്റഡ് സി.ഇ.ഒയും കെ.എം.എ മുൻ പ്രസിഡന്റുമായ ജോസ് പി. ഫിലിപ്പ് സംസാരിക്കുന്നു. ബി. ബാലഗോപാൽ, ബിബു പുന്നൂരാൻ, ടോം പി. ജോസഫ് എന്നിവർ സമീപം

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ലീഡർ ഇൻസൈറ്റ് ടെക്‌പ്രോ ഇൻഫ്രാ പ്രൊജക്ട്‌സ് ലിമിറ്റഡ് സി.ഇ.ഒയും കെ.എം എ മുൻ പ്രസിഡന്റുമായ ജോസ് പി. ഫിലിപ്പ് പരിഷ്‌കരിച്ച ഇന്ത്യൻ ക്രിമിനൽ നിയമവും പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി അംഗം ബി. ബാലഗോപാൽ, ടോം പി. ജോസഫ് എന്നിവർ സംസാരിച്ചു.