മട്ടാഞ്ചേരി: ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമന്റെ (സാഫ്) നേതൃത്വത്തിൽ വീട്ടിൽ ഉണ്ടാക്കിയ ഗുണമേൻമയുള്ള ഉത്പന്നങ്ങളുടെ വില്പനയ്ക്കായി ഓണച്ചന്ത സംഘടിപ്പിച്ചു. കൗൺസിലർ ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. സാഫ് ജില്ലാ നോഡൽ ഓഫീസർ കെ.ഡി. രമ്യ, സാഫ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ വി. ഐശ്വര്യ, പ്രീത സാലു, അഥീന എന്നിവർ സംസാരിച്ചു.