കൊച്ചി: ദുരന്തങ്ങൾ പിന്തുടർന്ന് വേട്ടയാടുന്ന നിർദ്ധന കുടുംബത്തിലെ അർബുദ ബാധിതനായ ബാലന്റെ തുടർ ചികിത്സയ്ക്ക് സുമനസുകളിൽ നിന്ന് സഹായം തേടുന്നു. എറണാകുളം പനങ്ങാട് എൻ. എം ജംഗ്ഷൻ മസ്ജിദ് റോഡിൽ തുരുത്തിപ്പള്ളി കരീമിന്റെ വീട്ടിൽ വിടകയ്ക്കു താമസിക്കുന്ന മംഗലപുരം മുരുക്കുംപുഴ മുണ്ടയ്ക്കൽ വത്സലാഭവനിൽ താര - ഷിബിൻ ദമ്പതിമാരുടെ മകൻ അഭയ് (11) ആണ് അടിയന്തര മജ്ജമാറ്റിവയ്ക്കൽ ചികിത്സയ്ക്ക് സഹായം തേടുന്നത്.
കൂലിപ്പണിക്കാരനായ പിതാവ് ഷിബിൻ കരൾചുരുങ്ങുന്ന അപൂർവ രോഗത്തിന് ചികിത്സയിലാണ്. മാതാവ് താരയും മുമ്പ് അർബുദബാധിതയായിരുന്നു. മൂന്ന് വർഷംമുമ്പുണ്ടായ ഒരു വാഹനാപകടത്തിൽ പരിക്കേറ്റ ഷിബിനും താരയും ഇപ്പോഴും ചികിത്സയിലാണ്. ഇവരുടെ ഇളയമകളും വിവിധ രോഗങ്ങളുടെ പിടിയിലാണ്. ഷിബിൻ കൂലിപ്പണിചെയ്തുകിട്ടുന്ന തുച്ഛവരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ഇതിനിടയിലാണ് മകന്റെ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ അനിവാര്യമായിരിക്കുന്നത്. അഭയ് നിലവിൽ വെല്ലൂർ മെഡിക്കൽ കോളേജിലെ ചികിത്സയിലാണ്.
അടിയന്തരമായി രണ്ട് ശസ്ത്രക്രിയകൾ നടത്തണം. ഏകദേശം 70ലക്ഷം രൂപ ഇതിന് ചെലവ് വരും.
രണ്ടു വർഷം മുമ്പാണ് അഭയിന് അർബുദബാധ കണ്ടെത്തിയത്. പലയിടത്തുനിന്നും പണം കടംവാങ്ങി ഇതുവരെയുള്ള ചികിത്സകൾ നടത്തി.
ഇനി മുമ്പോട്ടുപോകണമെങ്കിൽ സുമനസുകളുടെ കാരുണ്യമുണ്ടാകണം. അതിനായി ആക്‌സിസ് ബാങ്കിന്റെ തൃക്കാക്കര ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് വിവരങ്ങൾ: വി.എസ്. ഷിബിൻ, അക്കൗണ്ട് നമ്പർ :924010049240469, ആക്സിസ് ബാങ്ക്, തൃക്കാക്കരശാഖ, ഐ.എഫ്.എസ്.സി കോഡ് :UTIB0001161. ഗൂഗിൾപേ നമ്പർ: 9746025528.