
കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവും കേരള നവോത്ഥാനവും എന്ന വിഷയത്തിൽ കാലടി ശ്രീശങ്കര കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ മനു പ്രകാശ് പ്രഭാഷണം നടത്തി. ബിജോയ് പറവൂർ സംവിധാനം ചെയ്ത ' കാക്കകൂട് ' സന്തോഷ് പുതുവാശേരി സംവിധാനം ചെയ്ത ' ദി ഡെബ്റ്റ് ' എന്നീ ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കെ.കെ.വിജയൻ, ഗ്രാമപഞ്ചായത്ത് അംഗം സി.വി. അശോക് കുമാർ, വനിതാവേദി പ്രസിഡന്റ് വിജയലക്ഷ്മി ചന്ദ്രൻ, മുൻ സ്കൂൾ പ്രിൻസിപ്പൽ പി.വി. ആന്റണി, സുരേഷ് ബാബു, പി. കെ. രാജീവ്, വിജയൻ ആലമറ്റം, പി. ആർ. ആനന്ദ്, വർഗീസ് പുന്നക്കൽ, കെ. പി. ആർട്സ് എന്നിവർ പ്രസംഗിച്ചു.