gramshi-

ആലുവ: മാദ്ധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിന്റെ ഏഴാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഗ്രാംഷി സാംസ്‌കാരിക പഠനകേന്ദ്രം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എഴുത്തുകാരനും ഗ്രാംഷി ഡയറക്ടറുമായ എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സത്യനാരായണൻ അദ്ധ്യക്ഷത വഹിച്ചു . കാലടി സർവകലാശാല അസി. പ്രൊഫ. ആർ. ഷർമിള, ഗ്രാംഷി ജനറൽ സെക്രട്ടറി ആർ. ബിനുകുമാർ, ജില്ലാ സെക്രട്ടറി സുരേന്ദ്രൻ വി.എൻ., പ്രസിഡന്റ് ശിവൻ വാട്ടേക്കുന്നം, പത്രപ്രവർത്തകൻ ഷാജി ഇടപ്പള്ളി, സാഹിത്യകാരി ദീപിക രഘുനാഥ്, പി.എ. സെലീന എന്നിവർ സംസാരിച്ചു.