
കൊച്ചി: അനധികൃതമായി നികത്തിയ നെൽവയലുകൾ പൂർവസ്ഥിതിയിലാക്കാൻ ജില്ലാ കളക്ടർമാർക്ക് മന്ത്രി കെ. രാജന്റെ നിർദ്ദേശം. രണ്ട് ദിവസമായി എറണാകുളത്ത് നടന്ന ജില്ലാ കളക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തോട്ടഭൂമി ഉൾപ്പെടെ അനുവദിച്ച കാര്യങ്ങൾക്കായല്ലാതെ ഭൂമി തരംമാറ്റുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം ഭൂമിയുടെ തരംമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ താലൂക്ക് ലാൻഡ് ബോർഡുകളിൽ റിപ്പോർട്ട് ചെയ്ത് മിച്ചഭൂമി കേസുകൾ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കാനും മന്ത്റി നിർദ്ദേശിച്ചു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ തഹസിൽദാർമാരെ പങ്കെടുപ്പിച്ച് സംസ്ഥാനത്ത് നാലു മേഖലാ യോഗങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
ലാൻഡ് റവന്യൂ കമ്മിഷണർ ഡോ.എ. കൗശിഗൻ, ജോയിന്റ് കമ്മിഷണർ എ. ഗീത, റവന്യു അഡിഷണൽ സെക്രട്ടറി ഷീബാ ജോർജ്, സർവെ ഡയക്ടർ സിറാം സാംബശിവ റാവു തുടങ്ങിയവർ പങ്കെടുത്തു.
മറ്റ് തീരുമാനങ്ങൾ