 
തൃപ്പൂണിത്തുറ: യുവകലാസാഹിതി തൃപ്പൂണിത്തുറ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച എന്റെ ഓണം പരിപാടി സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മേഖലാ പ്രസിഡന്റ് പി. പങ്കജാക്ഷൻ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം പി.വി.ചന്ദ്രബോസ്, മണ്ഡലം സെക്രട്ടറി എ.കെ. സജീവൻ, യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ. പുഷ്പാംഗദൻ, പി.ജെ. മത്തായി, ശശി വെള്ളക്കാട്ട്, എ.ആർ. പ്രസാദ്, ബിനു ദേവസി എന്നിവർ സംസാരിച്ചു. ആദളകാല സി.പി.ഐ പ്രവർത്തകരെ ഓണക്കോടി നൽകി ആദരിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ ഭരതനാട്യത്തിന് ഒന്നാം റാങ്ക് നേടിയ ഹരിത മണിയപ്പനെ മെമന്റോ നൽകി ആദരിച്ചു.