mla-

ആലുവ: കോൺഗ്രസ് കുന്നത്തേരി വാർഡ് കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മികച്ച കർഷകരെയും ആദരിച്ചു. അൻവർ സാദത്ത് എം.എൽ.എ പുരസ്കാര വിതരണം നടത്തി. വാർഡ് അംഗം കെ.കെ. ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജു കുമ്പളാൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി നസീർ ചൂർണ്ണിക്കര, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി. നാസർ, ഇ.എം. ഷെരീഫ്, ഷമീർ മിന്ത്രക്കൽ, സുഹാസ് തച്ചവള്ളത്ത്, സുധീർ കുന്നത്തേരി, ഷജീർ നിയന്ത്രക്കൽ, അജ്ഫർ ജമാൽ, അജ്മൽ കബീർ എന്നിവർ സംസാരിച്ചു.