പെരുമ്പാവൂർ: കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എഫ്.ബി അംഗങ്ങളായ 200 ൽപരം കാഴ്ച പരിമിതർക്കായി ഓണക്കിറ്റ് വിതരണം, ഓണാഘോഷം, കലാമത്സരങ്ങൾ എന്നിവ നടത്തി. ബെന്നി ബഹന്നാൻ എം.പി. ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ.പി. ജോർജ്, കെ.എഫ്.ബി. സംസ്ഥാന പ്രസിഡന്റ് ഡോ. സി. ഹബീബ്, സൂരജ്, ജില്ലാ പ്രസിഡന്റ് വി.കെ. ശ്രീജിത്ത്, വൈ. പ്രസിഡന്റ് ടോമി ജോസ്, സെക്രട്ടറി രാജു ജോർജ്, മുൻ എം.എൽ.എ. സാജു പോൾ എന്നിവർ സംസാരിച്ചു.