
കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തും എ.പി വർക്കി മിഷൻ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വൈ. റെജി, സിന്ധു കൃഷ്ണകുമാർ പഞ്ചായത്ത് അംഗങ്ങളായ സജിനി സുനിൽ, ബീന ജോസ്, എം.എൻ. മനു, ഷൈനി ജോയി എന്നിവർ സംസാരിച്ചു. ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഇ.എൻ.ടി, കാർഡിയോളജി വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു.