
മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി മറഞ്ഞ് അപകടം. ഇന്നലെ പുലർച്ചെ നാലിന് മൂവാറ്റുപുഴ- പെരുമ്പാവൂർ എം.സി റോഡിൽ തൃക്കളത്തൂർ പള്ളിത്താഴത്താണ് അപകടം. കാർ യാത്രക്കാരനായ ചങ്ങനാശ്ശേരി മാടപ്പിള്ളി കൊച്ചുപറമ്പിൽ ജിതിൻ കെ. പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതക്കുരുക്കുണ്ടായി. മൂവാറ്റുപുഴ ഫയർഫോഴ്‌സെത്തി ഗതാഗതം പുന:സ്ഥാപിച്ചു. സീനിയർ ഫയർ ഓഫീസറായ അനീഷ് കുമാർ, ഫയർ ഓഫീസർ അയൂബ്, സോജൻ ബേബി, റിയാസ് കെ.എം, പ്രതീപ് കുമാർ, ഗോപിനാഥൻ, ടി.കെ ടോമി. എന്നിവരുടെ നേതൃത്വത്തിലാണ് ഗതാഗതം പുന:സ്ഥാപിച്ചത്.