football-

നെടുമ്പാശേരി: ജില്ലാ ഫുട്ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുന്നുകര സ്വദേശി കാടാപുരം ആരോൺ ജയ്ക്ക് ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വാർഡ് പ്രസിഡന്റ് പി.പി. പൗലോസ് അദ്ധ്യക്ഷനായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എ. സെയ്തുമുഹമ്മദ്, മണ്ഡലം പ്രസിഡന്റ് ആർ. അനിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എ. സുധീർ, ഷജിൻ ചിലങ്ങര, ഷിബി പുതുശ്ശേരി, മനോജ് മുല്ലക്കൽ, ലിജി ജോസ്, പോൾസൻ, പി.ഡി. ജോസ്, പി.ഡി. ജോസി, ബൈജു ശിവൻ തുടങ്ങിയവർ സംസാരിച്ചു. ചെങ്ങമനാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ആരോൺ ജയ്.