malinyam

ആലങ്ങാട്: കോട്ടപ്പുറത്ത നിന്ന് ആലങ്ങാട് പോകുന്ന കെ.എസ്.ആർ.ടി.സി റോഡിൽ മാലിന്യം ചീഞ്ഞ് ദുർഗന്ധം പരക്കുന്നതോടെ പരിസരവാസികളും കാൽനടയാത്രക്കാരും ദുരിതത്തിൽ. കെ.ഇ. എം. ഹൈസ്കൂളിന്റെ മതിലിനോട് ചേർന്ന് ആലങ്ങാട് പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന മാലിന്യസംഭരണ കേന്ദ്രത്തിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങളാണ് നിറഞ്ഞു കവിഞ്ഞ് കിടക്കുന്നത്. ഇവ മാസങ്ങളായി നീക്കം ചെയ്യാതെ കിടക്കുകയാണ്. വിദ്യാർത്ഥികൾ അടക്കമുള്ളവർ ഇവിടം വഴി കടന്നു പോകുന്നു.മഴക്കാലമായതിനാൽ ജലജന്യ രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടുമോയെന്ന ആശങ്കയിലാണ്. നിരവധി പരാതികൾ

നൽകിയിട്ടും മാലിന്യം നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. സ്കൂളിനോട് ചേർന്ന് മാലിന്യനിക്ഷേപ കേ ന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പരിസരവാസികൾ ആരോഗ്യ വകുപ്പിന് പരാതി നൽകിയിരുന്നുവെങ്കിലും അത് അവഗണിക്കപ്പെട്ടില്ല.

പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും ഇത്തരത്തിൽ മാലിന്യകൂമ്പാരങ്ങൾ കുന്നുകൂടിയിട്ടുണ്ട്. അവ നീക്കം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷസമരത്തിന് തയ്യാറെടുക്കുകയാണ് റെസിഡന്റ്സ് അസോസിയേഷനുകൾ.