
കോലഞ്ചേരി: മാനവം കലാ സാംസ്‌കാരിക ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം ചിത്രകാരൻ ടി.എ. സത്യപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ജി. സനിമോൻ അദ്ധ്യക്ഷനായി.
കവി ജയകുമാർ ചെങ്ങമനാട് മുഖ്യ പ്രഭാഷണം നടത്തി. അബുദാബി ശക്തി അവാർഡ് ജേതാവ് മഞ്ജു വൈഖരിയെ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ആദരിച്ചു. ആശൈകുമാറിന്റെ കവിതാ സമാഹാര പ്രകാശനവും പ്രതിഭാ സംവാദവും നടത്തി. പഞ്ചായത്ത് അംഗം വി.എസ്. ബാബു, ടി.വി. പീറ്റർ, അജി നാരായണൻ, മാധവൻ തിരുവാണിയൂർ, വിഷ്ണു നമ്പൂതിരി, എം.ആർ. അജയ്‌മോൻ, എം.വി. ശശിധരൻ എന്നിവർ സംസാരിച്ചു.