മൂവാറ്റുപുഴ: സർക്കാർ ആയുർവേദ ആശുപത്രിയും നഗരസഭയും ചേർന്ന് ഇന്ന് മൂവാറ്റുപുഴയിൽ വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. മുനിസിപ്പൽ ടൗൺ ഹാളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്യാമ്പ്. മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർ പേഴ്‌സൺ സിനി ബിജു അദ്ധ്യക്ഷത വഹിക്കും. 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് നേത്ര പരിശോധന, രക്ത പരിശോധന, യോഗാ പരിശീലനം, മരുന്ന് വിതരണം, ബോധവത്കരണ ക്ലാസ് എന്നിവയുണ്ടാകുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീജ അറിയിച്ചു. ആയുഷ് വകുപ്പ്, ദേശീയ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ സഹായത്തോടെയാണ് ക്യാമ്പ്.