
ആലുവ: എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുത്തും രചനാതന്ത്രങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന സംസ്ഥാന ശില്പശാല ഡോ.കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഇ.പി. രാജഗോപാലൻ, ഡോ. കെ.എം. അനിൽ, ഡോ. മ്യൂസ് മേരി ജോർജ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. എ.കെ.പി.സി.ടി.എ വനിത കമ്മിറ്റി കൺവീനർ ആഷ പ്രഭാകരൻ, കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാൽ, അക്കാഡമിക് കമ്മിറ്റി സംസ്ഥാന കൺവീനർ ഡോ. എ.എസ്. സുമേഷ്, സാംസ്കാരിക വേദി കൺവീനർ പി. സോന എന്നിവർ മോഡറേറ്റർ ആയി. എ.കെ.പി.സി.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ. ബിജുകുമാർ, വൈസ് പ്രസിഡന്റ് ഡോ. എസ്. ഷാജിത, ട്രഷറർ ഡോ. കെ. പ്രദീപ് കുമാർ, കേരള പ്രൈവറ്റ് കോളജ് ടീച്ചർ എഡിറ്റർ ഡോ. എൻ. രേണു തുടങ്ങിയവർ നേതൃത്വം നൽകി.