
പെരുമ്പാവൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസിന്റെ അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെലിൻ രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ, ജോയി പൂണേലി, കെ.സി. അരുൺ കുമാർ, സി.ഇ. താജുദ്ദീൻ, എം.എം. അജ്മൽ, ഏലിയാസ് കുന്നപ്പിള്ളി, ബെൻസൺ ബെന്നി , മാത്യുസ് കാക്കൂരാൻ, അബിനീഷ് ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.