
പെരുമ്പാവൂർ: പ്രേക്ഷക പങ്കാളിത്തം കൊണ്ട് സരിഗയുടെ പെരുമ്പാവൂരിൽ നടക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം ശ്രദ്ധേയമാകുന്നു. 13 ന് അവസാനിക്കുന്ന നാടകോത്സവത്തിൽ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ പ്രേക്ഷകരാണ് എത്തുന്നത്. നാടകം കണ്ട് ബുക്ക് ചെയ്യുന്നതിനായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി സംഘടനകളുടെ സംഘാടകരും എത്തുന്നുണ്ട്. കേരളത്തിലെ പ്രൊഫഷണൽ ട്രൂപ്പുകളുടെ ഈ വർഷത്തെ പുതിയ നാടകങ്ങളാണ് ആദ്യമായി അവതരിപ്പിക്കുന്നത്.
13-ാമത് ദിവസം നടത്തുന്ന നാടകത്തിൽ നിന്ന് കിട്ടുന്ന തുക മുഴുവനായും വയനാട് ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകും. തുടർച്ചയായി 13 ദിവസവും നാടകം കാണാൻ എത്തിച്ചേരുന്ന ദമ്പതിമാർക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകും. കലാ സംഘാടകനായ ഷാജി സരിഗയാണ് നേതൃത്വം നൽകുന്നത്.