
ആലങ്ങാട്: തിരുവാലൂർ ഗുരുകുലം പുരുഷ സ്വയം സഹായ സംഘവും മുത്തൂറ്റ് സ്നേഹാശ്രയയും സംയുക്തമായി ജീവിത ശൈലീ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.തിരുവാലൂർ എസ്.എൻ.ഡി.പി ശാഖയിൽ നടന്ന ക്യാമ്പ് പറവൂർ യൂണിയൻ ജോയിന്റ് സെക്രട്ടറി പി.എസ് ജയരാജ് ഉദ്‌ഘാടനം ചെയ്തു. കൺവീനർ പ്രതാപൻ, സുനിൽ തിരുവാലൂർ, മുരുകൻ, സുനിൽ, ബൈജു എന്നിവർ സംസാരിച്ചു.150 പേര് ക്യാമ്പിൽ പങ്കെടുത്തു.