കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് ഇന്നലെ സംഭാവന കൂപ്പൺ വിതരണ ഉദ്ഘാടന വേദിയിൽ ലഭിച്ചത് 31 ലക്ഷം രൂപ. ഇത് ആദ്യമായാണ് ഉത്സവദി​നംതന്നെ ഇത്രയും തുക സംഭാവന ലഭി​ക്കുന്നത്. രണ്ട് കോടി​യോളം രൂപയാണ് ഉത്സവത്തി​ന് ചെലവ് കണക്കാക്കുന്നത്.

ഇന്നലെ വൈകിട്ട് ക്ഷേത്രത്തിൽ നടന്ന കൂപ്പൺ ഉദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ്, ദേവസ്വം അസി. കമ്മിഷണർ യകുൽദാസ്. ഓഫീസർ രഘുരാമൻ, പ്രകാശ് അയ്യർ തുടങ്ങിയവർ പങ്കെടുത്തു.

നവംബർ 29നാണ് ഉത്സവം കൊടിയേറുക. ഉപദേശക സമിതിയുടെ കാലാവധി കഴിഞ്ഞതിനാൽ കൊച്ചിൻ ദേവസ്വംബോർഡ് ഇക്കൊല്ലം വൃശ്ചികോത്സവം നേരിട്ടാണ് നടത്തുന്നത്. വിവിധ ക്ഷേത്രങ്ങളിൽനിന്ന് പരിചയസമ്പന്നരായ ജീവനക്കാരെ അടുത്തമാസം മുതൽ ഉത്സവ നടത്തിപ്പിനായി നിയോഗിച്ചു തുടങ്ങും. ഭക്തജനങ്ങളെ പങ്കെ‌ടുപ്പിച്ചു കൊണ്ടുള്ള ഉത്സവാഘോഷ കമ്മിറ്റി രൂപീകരണവും പിന്നാലെ ഉണ്ടാകും,

വൃശ്ചികോത്സവത്തിന് പതിവിന് വിരുദ്ധമായി ഇക്കുറി എട്ട് ദിവസവും വ്യത്യസ്തരായ പ്രമുഖ മേളവിദ്വാന്മാരാണ് മേളപ്രമാണിത്വം വഹിക്കുക. 150 ഓളം പരിചയസമ്പന്നരായ മേളക്കാരെയും ക്ഷണിച്ചുകഴിഞ്ഞു. ഇവരാകും പ്രമാണിമാർക്കൊപ്പം അണിനിരക്കുന്നത്. തായമ്പകയും ഇതേ മാതൃകയിൽ തന്നെയാണ് അരങ്ങേറുക. കേരളത്തി​ലെ ഏറ്റവും തലയെടുപ്പുള്ള 30 ഓളം ഗജരാജന്മാരെയും ബുക്ക് ചെയ്തുകഴി​ഞ്ഞു. കലാപരി​പാടി​കൾ അവതരി​പ്പി​ക്കുന്നതും പ്രശസ്തരായവരാണ്. ഇവരുടെ ബുക്കിംഗ് പുരോഗമി​ക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളി​ൽ ഉത്സവപരി​പാടി​കൾക്ക് അന്തി​മരൂപമാകുമെന്നാണ് പ്രതീക്ഷ.

തായമ്പക പ്രമാണിമാർ

• കലാമണ്ഡലം ബലരാമൻ

• പോരൂർ ഉണ്ണിക്കൃഷ്ണൻ

• കലാനിലയം ജയൻ നമ്പൂതിരി

• ശുകപുരം രഞ്ജിത്ത്

സംഗീതക്കച്ചേരി​

• സഞ്ജയ് സുബ്രഹ്മണ്യം

• ഐക്കര സി​സ്റ്റേഴ്സ്