പറവൂർ: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ എ.ഐ.സി.സി അംഗം സിമി റോസ്ബെൽ ജോൺ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷനേതാവന്റെ രാജി ആവശ്യപ്പെട്ട് ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം ഇന്ന് നടക്കും. രാവിലെ പത്തിന് നടക്കുന്ന സമ്മേളനം അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.കെ. സൈനബ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രതിപക്ഷനേതാവിന്റെ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തും.