കൊച്ചി: ജില്ലാ റെസിഡന്റ്‌സ് അസോസിയേഷൻ അപെക്‌സ് കൗൺസിൽ (എഡ്രാക്) പാലാരിവട്ടം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം പി. രംഗദാസപ്രഭു ഉദ്ഘാടനം ചെയ്തു. അഡ്വ.ഡി.ജി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സ്റ്റീഫൻ നാന്നാട്ട്, വനിതാസമിതി പ്രസിഡന്റ് ജയശ്രീ ഷാജി, ശ്രീദേവി കമ്മത്ത്, സി.പി. മോഹൻദാസ്, സൂസൻ ചെറിയാൻ, എസ്.കെ. സണ്ണി, ആന്റണി പള്ളത്ത്, വസന്തകുമാർ, അനിത സോമൻ, പി.ബി. ഉഷ എന്നിവർ സംസാരിച്ചു.