ചേരാനല്ലൂർ: എസ്.എൻ.ഡി.പി യോഗം വാലം ഇടയക്കുന്നം ശാഖയുടെ കീഴിലുള്ള വടക്കേവാലം ചെമ്പഴന്തി കുടുംബയോഗം രവി മാരിക്കലിന്റെ വസതിയിൽ ചേർന്നു. ശാഖാ സെക്രട്ടറി എം.വി. രവി, കമ്മിറ്റി അംഗം ലൈല ലാലു, കുടുംബയൂണിറ്റ് കൺവീനർ എ. രാമചന്ദ്രൻ, ജോ. കൺവീനർ എം. കെ. സജീവൻ, കമ്മിറ്റി അംഗങ്ങളായ സിമി ചന്ദ്രൻ, രജനി സുകുമാരൻ, സുധ മധു എന്നിവർ പങ്കെടുത്തു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയ അർച്ചിത സുശിൽകുമാറിന് കുടുംബയൂണിറ്റിന്റെ ക്യാഷ് അവാർഡും അംഗങ്ങൾക്ക് ഓണക്കിറ്റും യൂണിയൻ കമ്മിറ്റി അംഗം വി. ജെ. സോജൻ വിതരണം ചെയ്തു.