തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ മൂശാരി ഉത്സവത്തിന് മേൽശാന്തി രമേശൻ എമ്പ്രാന്തിരി കൊടിയേറ്റി. ക്ഷേത്രവിഗ്രഹം തീർത്ത മൂശാരിയുടെ ഓർമ്മയ്ക്കായാണ് ഉത്സവം നടത്തുന്നത്. മേൽശാന്തിയാണ് ആറാട്ടും നടത്തുന്നത്. രാവിലെയും വൈകിട്ടും പതിവുശീവേലി കൂടാതെ ഒരു വിശേഷാൽ ശീവേലി കൂടിയുണ്ട്. തിരുവോണ ദിവസമായ 15ന് രാവിലെ പൂർണത്രയീശ ക്ഷേത്രക്കുളത്തിലാണ് ആറാട്ട്.

യുവകലാകാരന്മാർ നയിക്കുന്ന വിദ്യോപാസന 2024 തായമ്പക ദിവസവും 6.30ന് നടക്കും. 9ന് കലാമണ്ഡലം ഗൗതം കൃഷ്ണ, ശ്രീരാഗ് 10ന് അതുൽ പൊന്നുരുന്നി, 11ന് ചോറ്റാനിക്കര ഗിരീഷ്, പെരുമ്പിള്ളി ശ്രീനാഥ്, 12ന് പെരുമ്പളം ശരത്, മഞ്ഞുമ്മൽ മഹാദേവൻ, 13 ന് ചോറ്റാനിക്കര ദേവനാരായണ മാരാർ, 14ന് വെന്നിമല നന്ദഗോപൻ, അനന്തകൃഷ്ണൻ എന്നിവർ പങ്കെടുക്കും. 11ന് വൈകിട്ട് 6.30ന് കഥകളി (പൂതനാമോക്ഷം, രാവണോത്സവം) നടക്കും. ഉത്സവദിവസങ്ങളിൽ അന്നദാനം, നിറമാല, ചുറ്റുവിളക്ക് എന്നിവ ഉണ്ടാകും.