മൂവാറ്റുപുഴ: വയനാട് ദുരിതബാധിതർക്ക് അക്ഷരഭവനം നിർമ്മിച്ച് നൽകുന്നതിനായി പള്ളിച്ചിറ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് സ്വരൂപിച്ച തുക കൈമാറി. വാർഡ് മെമ്പറായ ലൈബ്രറി പ്രസിഡന്റ് എം.എ. നൗഷാദ്, ലൈബ്രറി സെക്രട്ടറി പി.എസ്. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് നൂറുവീടുകളിൽ നിന്ന് 5000രൂപ സമാഹരിച്ചത് . ഈ തുക താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണിക്ക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ കൈമാറി. എം.എൻ. അഖിൽ, പി.ബി ആര്യൻ, ഫിദൽ നൗഷാദ് എന്നിവർ പങ്കെടുത്തു.