കൊച്ചി: ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) അംഗങ്ങൾക്കായി ഏർപ്പെടുത്തിയ സുരക്ഷ പദ്ധതിയുടെ സഹായ വിതരണം നാളെ രാവിലെ 9.30ന് എറണാകുളം എം.ജി റോഡിലുള്ള കെ.എച്ച്.ആർ.എ ഭവനിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ബാലകൃഷ്ണ പൊതുവാൾ, ട്രഷറർ മുഹമ്മദ് ഷെരീഷ്, ജില്ലാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും. മരണപ്പെടുന്ന അംഗങ്ങൾക്ക് മരണാനന്തര സഹായം നൽകുന്നതിനായി രൂപീകരിച്ചതാണ് സുരക്ഷാ പദ്ധതി. ഇതിലൂടെ അംഗത്തിന്റെ അവകാശികൾക്ക് 10 ലക്ഷം രൂപയാണ് നൽകുന്നത്.