
വൈപ്പിൻ: ആരാധന ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ഗണേശോത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം ഗൗരീശ്വര ക്ഷേത്രത്തിന് സമീപം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ബാബു വട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ബിജു പുഞ്ചക്കര, എം.ജെ. ടോമി, പൂയപ്പിള്ളി തങ്കപ്പൻ, ഞാറക്കൽ ശ്രീനി, സി.സി. സാംബശിവൻ, പി.പി. രാജീവ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വാദ്യമേളങ്ങളോടെ വിഗ്രഹഘോഷയാത്ര ആറാട്ട് കടവിലെത്തി ഗണപതി വിഗ്രഹങ്ങൾ കടലിൽ നിമജ്ജനം ചെയ്തു.