photo

വൈപ്പിൻ: അയ്യമ്പിള്ളി മനപ്പിള്ളി റോഡിൽ ഇലക്ട്രിക്കൽ സബ്‌സ്റ്റേഷന്റെ എതിർവശം അയ്യമ്പിള്ളി ശ്രീമഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന മഹാദേവ ക്ഷേത്രം റോഡ് തകർന്ന നിലയിൽ. കാലങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ് ഈ റോഡ്. റസിഡന്റ് സ് അസോസിയേഷനുകൾ, ഭക്തജനങ്ങൾ, പരിസരവാസികൾ ഉൾപ്പെടെയുള്ളവർ ഒപ്പ് ശേഖരണം നടത്തി ഗ്രാമ പഞ്ചായത്ത് കമ്മിറ്റി, സെകട്ടറി, വാർഡ് മെമ്പർ എന്നിവർക്ക് പരാതി നൽകുവാൻ തീരുമാനിച്ചു.