
നെടുമ്പാശേരി: ഓണപ്പൂക്കളമൊരുക്കാൻ തെക്കെ അടുവാശ്ശേരി പുഴക്കരക്കാവ് ക്ഷേത്രമുറ്റത്ത് ചെണ്ടുമല്ലി പൂ വസന്തം.
അര ഏക്കറോളം സ്ഥലത്താണ് ഇത്തവണ പുഷ്പക്കൃഷി ചെയ്തത്. പ്രത്യേകമായി കൂട്ടായ്മയ്ക്ക് രൂപം നൽകി കുന്നുകര കൃഷിഭവന്റെ സഹായത്തോടെയാണ് കൃഷിയിറക്കിയത്. പ്രതീക്ഷിച്ചതിലും അധികം വിളവ് ലഭിച്ചെന്ന് കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു.
ക്ഷേത്രമുറ്റം പൂക്കൾ കൊണ്ട് നിറഞ്ഞതോടെ നിരവധി പേരാണ് ഫോട്ടോയെടുക്കാനും റീൽസ് എടുക്കാനും മറ്റുമായി ഇവിടേക്കെത്തുന്നത്. പൂക്കൾ വിദേശത്തേക്ക് കയറ്റി അയയ്ക്കാനും ഒരു കയറ്റുമതി കമ്പനിയും ബന്ധപ്പെട്ടിട്ടുണ്ട്.
സോമസുന്ദരൻ, മണി, വിജയകുമാർ, സരേഷ്, രമാദേവി, നിത, സംഗീത, സലിജ, ദിവ്യ, ജ്യോതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുഷ്പ കൃഷി എന്ന ആശയം യാഥാർത്ഥ്യമാക്കിയത്. വിളവെടുപ്പ് കുന്നുകര കൃഷി ഓഫീസർ സാബിറ ബീവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ വി.ബി. ഷെഫീക്ക്, പി.ജി. ഉണ്ണികൃഷ്ണൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം റസിയ ഡബാദ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. സുധീർ, ഇ.എം. സബാദ്, രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.