
പറവൂർ: എസ്.എൻ.ഡി.പി യോഗം പറയകാട് ശാഖയിലെ ഡോ. പല്പു സ്മാരക ശ്രീനാരായണ പ്രാർത്ഥന കുടുംബ യൂണിറ്റ് അംഗങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. കുടുംബ യൂണിറ്റ് കൺവീനർ വിപിത പ്രസാദ് അദ്ധ്യക്ഷയായി. ചേന്ദമംഗലം മേഖല കൺവീനർ കെ.ബി. സുഭാഷ്, ശാഖാ പ്രസിഡന്റ് സി.പി. സലിം, രമാദേവി എന്നിവർ സംസാരിച്ചു. ലതിക ഗുരുദേവ പ്രഭാഷണം നടത്തി.