കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ഡോ. പല്പു കുടുംബയൂണിറ്റിന്റെ 225-ാമത് യോഗം കൺവീനർ കെ.വി. വിജയൻ വൈദ്യരുടെ അദ്ധ്യക്ഷതയിൽ മട്ടലിൽ ക്ഷേത്രഹാളിൽ കൂടി. അജിതാ ഉദയകുമാർ, ശാന്താകുമാരി അമ്പലമേട്, മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ട്രഷറർ പി.വി. സാംബശിവൻ, വൈസ് പ്രസിഡന്റ് എ.എം. ദയാനന്ദൻ, എൻ.കെ. സദാനന്ദൻ, ശിവാനന്ദൻ കോമളാലയം, പി.ജി. ഉദയകുമാർ, സിന്ധു ജയേഷ് എന്നിവർ പ്രസംഗിച്ചു.