
പള്ളുരുത്തി: അപടകത്തെ തുടർന്ന് ഓർമ്മ നഷ്ടപ്പെട്ട എഴുത്തുകാരൻ എം.വി. ബെന്നി പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം എഴുത്തിന്റെ ലോകത്തേയ്ക്ക് തിരിച്ചെത്തിയ ചടങ്ങ് നാടിന്റെ ആഘോഷമായി. പള്ളുരുത്തിയിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. സമ്മേളനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ടി.പി. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. തിരക്കഥാ കൃത്ത് പി.എഫ്. മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. കവയിത്രി വിജയലക്ഷ്മി പുസ്തക പ്രകാശനം നടത്തി. എസ്.ഡി.പി.വൈ. സ്‌കൂൾ മാനേജർ എ.കെ. സന്തോഷ് പുസ്തകം ഏറ്റുവാങ്ങി. എം.വി. ബെന്നി, വി.പി. ശ്രീലൻ, ടി.വി. സാജൻ തുടങ്ങിയവർ സംസാരിച്ചു.