നെടുമ്പാശേരി: സിയാൽ ടാക്‌സി ബെനഫിഷറീസ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷവും ഓണക്കോടി, ഓണക്കിറ്റ് വിതരണവും ഇന്ന് അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കും. വൈകിട്ട് 3.30ന് സിയാൽ എക്‌സിക്യുട്ടീവ് ഡയറക്ടർ വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ഫാദർ ഡേവിസ് ചിറമേൽ മുഖ്യപ്രഭാഷണം നടത്തും. ഓർഗനൈസേഷൻ പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുൾ മുത്തലീബ്, ജനറൽ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു, വൈസ് പ്രസിഡന്റ് എം.എൻ. ഗോപി തുടങ്ങിയവർ പങ്കെടുക്കും.