
നെടുമ്പാശേരി: ഉഡുപ്പി ബ്രഹ്മവാർ ക്രോസ്ലാന്റ് കോളേജ് വൈസ് പ്രിൻസിപ്പലായി നിയമതിനായ പ്രൊഫ. ബിജു ജേക്കബിന് അത്താണി ബ്രദേഴ്‌സ് സ്‌പോർട്ടിംഗ് ക്ലബ് സീകരണം നൽകി. യു.സി കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു ഉപഹാരം സമ്മാനിച്ചു. ജിസ് തോമസ് അദ്ധ്യക്ഷനായി. വാർഡ് അംഗം ബീന ഷിബു, വി.എ. ഡാനിയൽ, മാത്യു വയലിപറമ്പിൽ, വാവച്ചൻ ഇട്ടുപ്പ്, വിൽസൻ തേക്കാനത്ത്, അബുഹാരിസ്, പി.സി. ഏലിയാസ് എന്നിവർ സംസാരിച്ചു. ക്ലബ്ബ് അംഗമായിരുന്ന ബിജു യു.സി കോളേജിൽ പഠിക്കമ്പോൾ എം.ജി യൂണിവേഴ്‌സിറ്റി ഫുട്‌ബാൾ ടീമിന്റെ ആദ്യ ഗോൾ കീപ്പറായിരുന്നു. സൗത്ത് ഇന്ത്യൻ യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ മത്സരത്തിൽ ചാമ്പ്യൻഷിപ്പ് നേടിയപ്പോഴും ടീമിൽ അംഗമായിരുന്നു.