congress-paravur

പറവൂർ: തോന്ന്യകാവ് - തൃക്കപുരം റോഡിലെ കാലപ്പഴക്കമുള്ള കുടിവെള്ള പൈപ്പുകൾ മാറ്റി പുതിയതിന് സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് പറവൂർ വാട്ടർ അതോറിട്ടി അസി. എക്സ്യൂട്ടീവ് എൻജിനിയറെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. രണ്ട് വർഷത്തിനുള്ള 34 തവണ പൈപ്പ് പൊട്ടിയിട്ടുണ്ട്. ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും ലക്ഷങ്ങളാണ് വാട്ടർ അതോറിട്ടി കരാറുകാർക്ക് നൽകുന്നത്. ഇതിൽ അഴിമതിയുണ്ടെന്നും വിജിലൻസിൽ പരാതി നൽകുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഒരുമാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു. പറവൂർ നഗരസഭ മുൻ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, പറവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.എസ്. റെഡി, ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ്, നേതാക്കളായ ഡെന്നി തോമസ്, എം.എ. നസീർ, കെ.എസ്. ബിനോോയ്, സി.എം. രാജഗോപാൽ കെ.ഡി. വിൻസന്റ് തുടങ്ങിയവർ പങ്കെടുത്തു.