പള്ളുരുത്തി: മണ്ഡലം സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ പള്ളുരുത്തി വെളിയിൽ ഓണം വിപണി തുറന്നു. കെ.ജെ.മാക്സി എം.എൽഎ ആദ്യ വില്പന നടത്തി. ബാങ്ക് പ്രസിഡന്റ് കെ.പി. ശെൽവൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സുരേഷ്, സെക്രട്ടറി കെ.എം. നജ്‌മ എന്നിവർ സംസാരിച്ചു. ജി.സി.ഡി.എ ജനറൽ കൗൺസിൽ അംഗം പി.എ.പീറ്റർ, ഭരണസമിതി അംഗങ്ങളായ എ.എം. ഷെറീഫ്, സി.ആർ. ബിജു, എ.പി. റഷീദ് തുടങ്ങിയവർ പങ്കെടുത്തു. 15 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാണ്.